Wednesday, 25 June 2008

നോവ്‌, മൂര്‍ച്ച, വാക്കുകള്‍

എന്റെ ഏകാന്തതയ്ക്ക്‌ എന്നും സാക്ഷ്യം വഹിച്ചത്‌.....എന്റെ ഒറ്റപ്പെടലുകള്‍ക്കെന്നും കൂട്ടിരുന്നത്‌..... പുകച്ചുരുളുകളായിരുന്നു.....മൗനം കനക്കുമ്പോള്‍ ഞങ്ങള്‍ മിണ്ടി തുദങ്ങും. അവനെനിക്ക്‌ ഒരുപാട്‌ കഥകള്‍ പറഞ്ഞു തരും, എരിഞ്ഞു തീരുന്നതിനു മുമ്പ്‌.....ഞാനാകട്ടെ അവന്‌ പകര്‍ന്നു കൊടുക്കാറ്‌ വേദനയുടെ, വേര്‍പാടിന്റെ, നോവിന്റെ, ഒറ്റപ്പെടുത്തലുകളുടെ ഒക്കെ ബോറന്‍ ചിന്തകളായിരുന്നു.കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞത്‌ വാക്കുകളുടെ മൂര്‍ച്ചയെക്കുറിച്ചായിരുന്നു, ചില സംഭാഷണങ്ങള്‍ നമ്മെ വല്ലാതെ നോവിക്കുന്നു. വാക്കുകള്‍ക്ക്‌ വല്ലാത്ത മൂര്‍ച്ചയാണ്‌. കത്തിയെക്കാളും, കാരമുള്ളിനെക്കാളും.......അവന്‍ ഒന്നും മിണ്ടിയില്ല. അവന്‍ മിണ്ടുന്നതും കാത്ത്‌ ഞാനിരുന്നു, എരിഞ്ഞു തീരും വരെ......ഇപ്പോള്‍ ഞാനറിയുന്നു, ചില മൗനങ്ങള്‍ക്ക്‌ വല്ലാത്ത മൂര്‍ച്ചയാണ്‌....... വാക്കുകളെക്കാള്‍......

-വൃകോദരന്‍-

2 comments:

ഒറ്റയാന്‍ said...

ഈ വരികള്‍ക്കും നല്ല മൂറ്‍ച്ചയുണ്ട്‌. എരിഞ്ഞുതീരുന്ന ഒരു സിഗററ്റിനെക്കുരിച്ച്‌ ഇതിലും മനോഹരമായി എഴുതുവാന്‍ കഴിയില്ല. ബൂലേൊകത്തേക്ക്‌ സ്വാഗതം.

വൃകോദരന്‍ said...

nandi sahodaraa.......